Skip Ribbon Commands
Skip to main content
 

 


ചെമ്മൊഴിയും കമ്പ്യൂട്ടിംഗും കൈകോര്ക്കു മ്പോള്‍

 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളില്‍ ഒന്നായ തമിഴും കമ്പ്യൂട്ടിംഗും തമ്മില്‍ നല്ല ബന്ധമാണുള്ളത്. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ കാണാത്തത്ര ഇഴയടുപ്പം തമിഴിനും കമ്പ്യൂട്ടിംഗിനും തമ്മിലുണ്ട്. ഇതിനൊരു കാരണം ലോകത്ത് പലയിടത്തുമായി ഇതുവരെ നടന്നിട്ടുള്ള തമിഴ് ഇന്റര്നെുറ്റ് കോണ്ഫെറന്സു്കളാണ്. ഈ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായി, കോയമ്പത്തൂരില്‍ നടന്ന ലോക തമിഴ് ക്ലാസിക്കല്‍ സമ്മേളനത്തോട് അനുബന്ധിച്ച് ജൂണ്‍ 24 തൊട്ട് നാല് ദിവസം സംഘടിപ്പിക്കപ്പെട്ട ഒന്‍‌പതാമത്തെ തമിഴ് ഇന്റര്നെ2റ്റ് കോണ്‍‌ഫറന്സ്ട. 

 

ഇത്തവണത്തെ തമിഴ് കോണ്‍‌ഫറന്സി ന്റേത് ചതുര്‍‌മുഖ അജണ്ടയായിരുന്നു. ഡാറ്റാബേസ്, മൊഴിമാറ്റ സോഫ്റ്റ്‌വെയര്‍, കോഡിംഗ്, ഒപ്റ്റിക്കല്‍ ക്യാരക്‌ടര്‍ റെക്കൊഗ്നിഷന്‍ എന്നീ മേഖലകളിലുള്ള തമിഴ് കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷനുകളുടെ മാനകീകരണം തന്നെയായിരുന്നു അജണ്ടയിലെ ആദ്യത്തെ ഇനം. 

 

അജണ്ടയിലെ രണ്ടാമത്തെ ഇനം തമിഴ് കമ്പ്യൂട്ടിംഗിന് ആവശ്യമായ ടൂളുകളെ പറ്റി വിദ്യാര്ത്ഥി്കള്‍ അടക്കമുള്ള പൊതുജനങ്ങള്ക്ക്െ അറിവ് പകരുകയും ഇത്തരം ടൂളുകള്‍ പൊതുജനങ്ങള്ക്ക്െ ലഭ്യമാക്കുക എന്നതായിരുന്നു. തമിഴ് കമ്പ്യൂട്ടിംഗില്‍ സ്കൂള്‍ തലത്തിലോ മറ്റോ ലഭിക്കുന്ന പരിശീലനത്തില്‍ നിന്ന് ലഭിക്കുന്ന അറിവ് പിന്നീടുള്ള ജീവിതയാത്രയില്‍ ഓരോരുത്തര്ക്കുംറ പ്രയോജനപ്പെടുന്നുണ്ട് എന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യണം എന്നായിരുന്നു അജണ്ടയിലെ മൂന്നാമത്തെ ഇനം.

നാലാമത്തെയും അവസാനത്തെയും ലക്‌ഷ്യം കമ്പ്യൂട്ടര്‍ വിദഗ്ധരും തമിഴ് വിദഗ്ധരും തമ്മില്‍ ആരോഗ്യകരമായ സംവാദം നടത്തുന്നതിന് ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകണം എന്നതായിരുന്നു. കോയമ്പത്തൂരില്‍ നടന്ന തമിഴ് ഇന്റര്നെ്റ്റ് കോണ്‍‌ഫറന്സിരല്‍ ഈ നാലിന പദ്ധതി ലക്‌ഷ്യം കണ്ടു എന്നുതന്നെ പറയണം. കാരണം അത്രയ്ക്ക് ജനപങ്കാളിത്തമാണ് ഈ കോണ്ഫ്റന്സിരന് ലഭിച്ചത്. കമ്പ്യൂട്ടിംഗ് വിദഗ്ധരും വളരെ സഹകരിക്കുകയുണ്ടായി.

 

ഭാഷാ കമ്പ്യൂട്ടിംഗിന്റെ, പ്രത്യേകിച്ചും തമിഴ് കമ്പ്യൂട്ടിംഗിന്റെ, വിദൂരസാധ്യതകള്‍ മനസിലാക്കിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ 1997-ല്‍ സിംഗപ്പൂരില്‍ വച്ച് നടത്തിയ ചെറിയൊരു മീറ്റിംഗാണ് ആദ്യത്തെ തമിഴ് ഇന്റര്നെുറ്റ് കോണ്‍‌ഫറന്സ്ക ആയി അറിയപ്പെടുന്നത്. തമിഴ് കമ്പ്യൂട്ടിംഗിനെ പൊതുജനങ്ങള്ക്കുംആ ഉദ്യോഗസ്ഥര്ക്കും  പരിചയപ്പെടുത്താനായി ചെന്നൈയില്‍ വച്ച്, 1999-ല്‍ രണ്ടാമത്തെ തമിഴ് കോണ്‍‌ഫറന്സ്ം നടന്നു. തമിഴ് കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സര്ക്കാ്ര്‍ ഉടന്‍ തന്നെ ഒരു തമിഴ് വെര്ച്ച്ച്വ ര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ചരിത്രം.

 

ലോകത്തിന്റെ പലയിടങ്ങളിലായി തമിഴ് കമ്പ്യൂട്ടിംഗ് സമാരംഭങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇവയൊക്കെയും ഏകോപിപ്പിക്കാന്‍ ഒരു ആഗോള സംഘടന വേണമെന്നും ആഗ്രഹിച്ച് തമിഴ് പണ്ഡിതരും തമിഴ് കമ്പ്യൂട്ടിംഗ് വിദഗ്ധരും ചേര്ന്ന്  ഇന്റര്നാംഷണല്‍ ഫോറം ഫോര്‍ ഇന്ഫഏര്മേമഷന്‍ ടെക്‌നോളജി ഇന്‍ തമിഴ് (ഇന്‍‌ഫിറ്റ് അല്ലെങ്കില്‍ ഉത്തമം) എന്നൊരു സംഘടന രൂപീകരിച്ചു. തുടര്ന്നു ള്ള തമിഴ് ഇന്റര്നെസറ്റ് കോണ്‍‌ഫറന്സു്കള്‍ ഇന്‍‌ഫിറ്റിന്റെ സഹകരണത്തോടെയാണ് നടന്നിട്ടുള്ളത്.

ചെന്നൈയില്‍ വച്ച്, 1999-ല്‍ നടന്ന് കോണ്‍‌ഫറന്സി ന് ശേഷം 6 കോണ്‍‌ഫറന്സുടകള്‍ കൂടി നടത്തപ്പെട്ടു. സിംഗപ്പൂര്‍ (2000), മലേഷ്യ (2001), അമേരിക്ക (2002), ചെന്നൈ (2003), സിംഗപ്പൂര്‍ (2004), ജര്മമനി (2009) എന്നിവിടങ്ങളിലാണ് ഈ കോണ്‍‌ഫറന്സു0കള്‍ നടത്തപ്പെട്ടത്.

 

കോണ്‍‌ഫറന്സിില്‍, കമ്പ്യൂട്ടിംഗ് രംഗത്ത് അന്തര്‍‌ദ്ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നാനൂറോളം വിദഗ്ധര്‍ ഏകദേശം 150 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പ്രബന്ധാവതരണത്തിന് ശേഷം പ്രബന്ധം അവതരിപ്പിച്ച വിദഗ്ധരുമായി സംവദിക്കാനുള്ള സംവിധാനവും സംഘാടകര്‍ ഒരുക്കിയിരുന്നു. തമിഴ് കമ്പ്യൂട്ടിംഗില്‍ സമകാലികമായി നടക്കുന്ന മുന്നേറ്റങ്ങളെ പറ്റിയും തമിഴ് കമ്പ്യൂട്ടിംഗ് തെരഞ്ഞെടുക്കേണ്ട വഴികളെ പറ്റിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. 

 

മൈക്രോസോഫ്റ്റ് കോര്പകറേഷനിലെ ‘വേള്ഡ്ി റെഡിനസ് ടീമി’ലെ പ്രോഗ്രാം മാനേജരും യൂണീക്കോഡ് വിദഗ്ധനുമായ മൈക്കേല്‍ കാപ്ലാന്‍, അമേരിക്കയിലെ പെന്‍‌സില്‍‌വാനിയ സര്‍‌വകലാശാലയില്‍ തമിഴ് ഇ-ലേണിംഗുമായി ബന്ധപ്പെട്ട് പ്രവര്ത്തിറക്കുന്ന വാസു രംഗനാഥന്‍, മൈക്രോസോഫ്റ്റ് റിസര്ച്ച്  ഇന്ത്യയില്‍ മെഷീന്‍ ട്രാന്‍‌സലേഷനുമായി ബന്ധപ്പെട്ട് പ്രവര്ത്തിറക്കുന്ന എ കുമരന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ച പ്രമുഖരില്‍ ചിലരാണ്.

 

തമിഴ് കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരു എക്സിബിഷനും ഒരുക്കിയിരുന്നു. 126-ഓളം സ്റ്റാളുകള്‍ എക്സിബിഷനില്‍ ഉണ്ടായിരുന്നു. ഏറ്റവും പുതിയ തമിഴ് സോഫ്റ്‌്കവെയര്‍, നെറ്റിലെ തമിഴ്, തമിഴ് മൊബൈല്‍ കമ്പ്യൂട്ടിംഗ്, മൊഴിമാറ്റ സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു സ്റ്റാളുകളിലെ മുഖ്യ ഇനങ്ങള്‍. കേന്ദ്ര സര്ക്കാ്രിന് കീഴിലുള്ള ടി‌ഡി‌ഐ‌എല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ ഭാഷാ കമ്പ്യൂട്ടിംഗ് കഴിവുകള്‍ പ്രവര്ശി‍പ്പിച്ച എക്സിബിഷനിലേക്ക് ലക്ഷക്കണക്കിന് സന്ദര്ശരകരെത്തി. കോണ്‍‌ഫറന്സികനോട് അനുബന്ധിച്ച് ഒരു സോവനീറും ഇറക്കുകയുണ്ടായി. സോവനീറില്‍ 130 ലേഖനങ്ങള്‍ ഉള്‍‌ക്കൊള്ളിച്ചിട്ടുണ്ട്.

 

കോണ്‍‌ഫറന്സി0ല്‍ അവതരിപ്പിക്കപ്പെട്ട പേപ്പറുകളില്‍ ആര്ട്ടിലഫിഷ്യല്‍ ഇന്റലിജന്സ്ര, നാച്ചുറല്‍ ലാംഗ്വേജ് പ്രൊസസിംഗ്, ടെക്സ്റ്റ് ടു സ്പീച്ച്, സിന്‍‌ടാക്‌ടിക് പാര്‍‌സിംഗ്, ക്യാരക്‌ടര്‍ റെക്കൊഗ്നിഷന്‍, സ്പെല്‍ ചെക്ക് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍‌പ്പെട്ടിരുന്നു. ബൈലിംഗ്വല്‍ ഡാറ്റാബേസ്, ഇലക്‌ട്രോണിക് തമിഴ് ലൈബ്രറി, മൊബൈല്‍ ഉപകരണങ്ങളില്‍ തമിഴ്, തമിഴ് സെര്ച്ച്് എഞ്ചിനുകള്‍, വലിയ ഡാറ്റാബേസ് തമിഴില്‍ പ്രൊസസുചെയ്യല്‍ തുടങ്ങിയ വിഷയങ്ങളിലും പേപ്പറുകള്‍ അവതരിപ്പിക്കപ്പെട്ടു.

 

കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള തമിഴ് അധ്യാപനം, തമിഴ് ബ്ലോഗിംഗ്, വിക്കിപ്പീഡിയയിലും മറ്റ് സൌജന്യ പ്ലാറ്റ്‌ഫോമുകളിലും തമിഴ് ഉള്ളടക്കം പരിപോഷിപ്പിക്കല്‍ തുടങ്ങിയവയ്ക്കുള്ള മാര്ഗുനിര്‍‌ഡേശങ്ങളായിരുന്നു ചില പേപ്പറുകളിലെ വിഷയം. തമിഴിനെ കമ്പ്യൂട്ടിംഗുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് എന്തൊക്കെയാണ് വേണ്ടത് എന്ന ചര്ച്ച  പല പേപ്പറുകളിലും പ്രകടമായിരുന്നു. കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സില്‍ കൂടുതല്‍ ശ്രദ്ധ നല്‍‌കല്‍, രണ്ട് മില്യണ്‍ വാക്യങ്ങളുള്ള ഒരു ദ്വിഭാഷാ കോര്പ്പൊുറ തുടങ്ങിയ നിര്ദേ്ശങ്ങള്‍ വയ്ക്കപ്പെട്ടു.

 

ഇത്തവണ നടന്ന തമിഴ് ഇന്റര്നെകറ്റ് കോണ്‍‌ഫറന്സി‍ന്റെ പ്രധാന ലക്‌ഷ്യം തമിഴ് കമ്പ്യൂട്ടിംഗിനെ പറ്റിയും പ്രയോജനങ്ങളെ പറ്റിയും യുവജനങ്ങളില്‍ എത്തിക്കലായിരുന്നു. തമിഴ് കമ്പ്യൂട്ടിംഗില്‍ വിദ്യാര്ത്ഥി കള്ക്ക്് താല്‍‌പര്യം ജനിപ്പിക്കുന്നതിനായി, തമിഴ് ഇന്റര്നെെറ്റ് കോണ്‍‌ഫറന്സി ന്റെ ഭാഗമായി ഒരു ‘തമിഴ് ഉള്ളടക്ക രചനാ മത്സരം’ സംഘടിപ്പിച്ചിരുന്നു.

 

സ്കൂള്‍ - കൊളേജ് വിദ്യാര്ത്ഥി കള്ക്കാടയി സംഘടിപ്പിക്കപ്പെട്ട ഈ രചനാ മത്സരങ്ങള്ക്ക്  മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തോളം വിദ്യാര്ത്ഥി കള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 8,000 സ്കൂള്‍ വിദ്യാര്ത്ഥി കളാണ് മത്സരത്തില്‍ പങ്കെടുത്തത്. 3,800 കൊളേജ് വിദ്യാര്ത്ഥിമകളും മത്സരത്തില്‍ പങ്കെടുത്തു. സംസ്ഥാനതലത്തില്‍ നടന്ന ഈ ഉള്ളടക്ക രചനാ മത്സരങ്ങളില്‍ വിജയികളായവര്ക്ക്ത തമിഴ് ഇന്റര്നെ റ്റ് കോണ്‍‌ഫറന്സിാല്‍ വച്ച് ഉപമുഖ്യമന്ത്രി എം‌കെ സ്റ്റാലിന്‍ സമ്മാനങ്ങള്‍ നല്‍‌കുകയുണ്ടായി.

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint
©2017 Microsoft Corporation. All rights reserved.